Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Operation Toofan

കൊ​ച്ചി​യി​ൽ വ​ൻ ല​ഹ​രി​വേ​ട്ട; ക​ഞ്ചാ​വും എം​ഡി​എം​എ​യു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ

കൊ​ച്ചി: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കൊ​ച്ചി​യി​ൽ വ​ൻ മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​രം പി​ടി​കൂ​ടി. 20.7 കി​ലോ ക​ഞ്ചാ​വു​മാ​യി പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​യും, ആ​റു ഗ്രാം ​എം​ഡി​എം​എ​യു​മാ​യി തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി​യു​മാ​ണ് പി​ടി​യി​ലാ​യ​ത്. ന​ഗ​ര​ത്തി​ലേ​ക്ക് വ​ൻ​തോ​തി​ൽ ല​ഹ​രി വ​സ്തു​ക്ക​ൾ ഒ​ഴു​കു​ന്നു​വെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ഇ​ട​പ്പ​ള്ളി​യി​ൽ വെ​ച്ചാ​ണ് പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ സി​ക്ക​ന്ദ​ർ മു​ല്ല 20.7 കി​ലോ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ​ത്. ഒ​ഡീ​ഷ​യി​ൽ നി​ന്നും ബ​സി​ൽ ക​ഞ്ചാ​വ് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന് ഇ​ട​പ്പ​ള്ളി​യി​ൽ വ​ന്നി​റ​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​കു​ന്ന​ത്. ക​ഴി​ഞ്ഞ എ​ട്ടു വ​ർ​ഷ​മാ​യി ആ​ക്രി വി​ൽ​പ്പ​ന​യു​ടെ മ​റ​വി​ലാ​ണ് ഇ​യാ​ൾ ല​ഹ​രി​ക​ച്ച​വ​ടം ന​ട​ത്തി​വ​ന്നി​രു​ന്ന​തെ​ന്ന് ഡാ​ൻ​സാ​ഫ് സം​ഘം വ്യ​ക്ത​മാ​ക്കി.

മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ നി​ര​വ​ധി ല​ഹ​രി​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​യ തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി സു​ർ​ജി​ത് ആ​റു ഗ്രാം ​എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ലാ​യി. ന​ഗ​ര​ത്തി​ൽ ല​ഹ​രി വ​ൽ​പ്പ​ന വ്യാ​പ​ക​മാ​കു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​യാ​ൾ പോ​ലീ​സി​ന്‍റെ വ​ല​യി​ലാ​യ​ത്. അ​തേ​സ​മ​യം ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്ത് ല​ഹ​രി​ക​ച്ച​വ​ടം ന​ട​ത്തി​വ​ന്ന യു​വ​തി​യും യു​വാ​വും അ​റ​സ്റ്റി​ലാ​യി.

ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ഷാ​ഫി, സ​രി​ത എ​ന്നി​വ​രി​ൽ നി​ന്നും 94.032 ഗ്രാം ​എം​ഡി​എം​എ​യാ​ണ് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്. ന​ഗ​ര​ത്തി​ൽ ല​ഹ​രി മാ​ഫി​യ​ക്കെ​തി​രെ​യു​ള്ള പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് പോ​ലീ​സ്.

District News

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ, കു​പ്ര​സി​ദ്ധ ഗു​ണ്ട മാ​ങ്ങാ​ണ്ടി ഷ​മീ​ർ ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ

കാ​യം​കു​ളം: കു​പ്ര​സി​ദ്ധ ഗു​ണ്ട​യും ക​ഞ്ചാ​വ് വി​ൽ​പ്പ​ന​ക്കേ​സി​ലെ പ്ര​തി​യു​മാ​യ കാ​യം​കു​ളം ചേ​രാ​വ​ള്ളി മു​ല്ല​ശേ​രി​ൽ ഷെ​മീ​റിനെ (മാ​ങ്ങാ​ണ്ടി ഷെ​മീ​ർ-40) കാ​പ്പാ നി​യ​മ​പ്ര​കാ​രം ആ​റു മാ​സ​ത്തേ​ക്ക് ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി.

ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് ന​ട​പ​ടി കാ​യം​കു​ളം, നൂ​റ​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ ന​ര​ഹ​ത്യാ​ശ്ര​മം, മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ്പ​ന, അ​ടി​പി​ടി, ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്ക​ൽ, സ്ത്രീ​ക​ളെ മാ​ന​ഹാ​നി പ്പെ​ടു​ത്ത​ൽ, അ​തി​ക്ര​മി​ച്ച് ക​യ​റ​ൽ, കാ​പ്പാ നി​യ​മലം​ഘ​നം മു​ത​ലാ​യ കേ​സു​ക​ളി​ൽ മാ​ങ്ങാ​ണ്ടി ഷെ​മീ​ർ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

മൂ​ന്നുത​വ​ണ നാ​ടു​ക​ട​ത്ത​ൽ ഉ​ൾ​പ്പെ​ടെ ഇ​യാ​ൾ​ക്കെ​തി​രേ മു​മ്പ് കാ​പ്പാ നി​യ​മ പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യു​ടെ തെ​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ വി​പ​ണ​ന​ത്തി​നാ​യി ക​ഞ്ചാ​വ് എ​ത്തി​ച്ചുന​ൽ​കു​ന്ന​തി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​യ ഇ​യാ​ളെ 2025 ജൂ​ണി​ൽ താ​മ​സി​ക്കു​ന്ന വീ​ടി​ന് സ​മീ​പ​ത്ത് നി​ന്ന് ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വു​മാ​യി കാ​യം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തി​ന്‍റെ​ ഭാ​ഗ​മാ​യി സാ​മൂ​ഹി​ക വി​രു​ദ്ധ​ർ​ക്കെ​തി​രേ കാ​പ്പാ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​യി ന​ട​പ്പി​ലാ​ക്കു​മെ​ന്ന് കാ​യം​കു​ളം പോ​ലീ​സ് അ​റി​യി​ച്ചു.

District News

ഓപറേഷൻ തൂഫാൻ: ര​ണ്ടി​ട​ങ്ങ​ളി​ലാ​യി നാ​ലുപേ​ർ പി​ടി​യി​ൽ

കു​റ്റി​പ്പു​റം: ല​ഹ​രി നി​ർ​മാ​ർ​ജ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന ഓ​പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ല​ഹ​രിസം​ഘ​ങ്ങ​ൾ​ക്കാ​യി വ​ല​വി​രി​ച്ച് പോ​ലീ​സ്.

പ​രി​ശോ​ധ​ന​യെ​ത്തു​ട​ർ​ന്ന് കു​റ്റി​പ്പു​റം മ​റ​വ​ഞ്ചേ​രി​യി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് സ​മീ​പം ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തി​യ ര​ണ്ടു പേ​രെ കു​റ്റി​പ്പു​റം പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി. മ​റ​വ​ഞ്ചേ​രി അം​ബേ​ദ്ക​ർ കോ​ള​നി​യി​ൽ താ​മ​സി​ച്ചി​രു​ന്ന പാ​ല​ക്ക​പ്പ​റ​ന്പി​ൽ ശ​ര​വ​ണ​ൻ (35), കാ​ല​ടി ചാ​ല​പ്പു​റം കോ​ള​നി​യി​ലെ അ​മ​യ​ത്ത് ശ്രീ​നി​വാ​സ​ൻ (32)​എ​ന്നി​വ​രെ​യാ​ണ് കു​റ്റി​പ്പു​റം സി​ഐ മ​ണി​ക​ണ്ഠ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തി​രൂ​ർ ഡാ​ൻ​സാ​ഫ് ടീം ​പി​ടി​കൂ​ടി​യ​ത്.

ഇ​വ​രി​ൽനി​ന്ന് 220 ഗ്രാം ​ക​ഞ്ചാ​വും ക​ഞ്ചാ​വ് പാ​ക്ക് ചെ​യ്ത് വി​പ​ണ​നം ന​ട​ത്തു​ന്ന​തി​നു​ള്ള സാ​മ​ഗ്രി​ക​ളും പി​ടി​കൂ​ടി. കൂ​ടാ​തെ മ​ട​ക്കി സൂ​ക്ഷി​ക്കു​ന്ന ക​ത്തി​യും പെ​പ്പ​ർ സ്പ്രേ​യും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തു​ന്ന​വ​രാ​ണ് പി​ടി​യി​ലാ​യ​വ​ർ.

ക​ഞ്ചാ​വ് വാ​ങ്ങി ഉ​പ​യോ​ഗി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് സം​ഘ​ത്തെക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ത്. മ​റ​വ​ഞ്ചേ​രി അ​ങ്ങാ​ടി മു​ത​ൽ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് വ​രെ​യു​ള്ള ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ളി​ൽ ത​ന്പ​ടി​ച്ച് ല​ഹ​രി വി​ല്​ക്കു​ന്ന സം​ഘ​ത്തെ തേ​ടി ദൂ​രെ സ്ഥ​ല​ങ്ങ​ളി​ൽനി​ന്നു വ​രെ ആ​ളു​ക​ൾ എ​ത്തി​യി​രു​ന്നെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​രാ​തി​പ്പെ​ട്ടി​രു​ന്നു.

കു​റ്റി​പ്പു​റം സി​ഐ മ​ണി​ക​ണ്ഠ​ൻ, തി​രൂ​ർ ഡാ​ൻ​സാ​ഫ് ടീം ​അം​ഗ​ങ്ങ​ളാ​യ എ​എ​സ്ഐ രാ​ജേ​ഷ്, സി​പി​ഒ​മാ​രാ​യ ശ്രീ​ഷ്, ഉ​ണ്ണി​ക്കു​ട്ട​ൻ എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പാ​ണ്ടി​ക്കാ​ട്: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യു​ള്ള ല​ഹ​രി വേ​ട്ട​യി​ൽ എം​ഡി​എം​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. നെ​ല്ലി​ക്കു​ത്ത് മു​ക്കം സ്വ​ദേ​ശി​ക​ളാ​യ ന​ന്പി​യ​ത്ത് ജാ​ബി​ർ (31), പാ​ലി​യം​ക്കു​ന്ന​ത്ത് മു​ഹ​മ്മ​ദ് റി​യാ​സ് (31) എ​ന്നി​വ​രെ​യാ​ണ് പാ​ണ്ടി​ക്കാ​ട് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ സി. ​പ്ര​കാ​ശ​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ടി​ക്കോ​ട് പാ​ലം പ​രി​സ​ര​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ എം​ഡി​എം​എ​യു​മാ​യി ഇ​വ​ർ പി​ടി​യി​ലാ​വു​ക​യാ​യി​രു​ന്നു. ഇ​വ​ർ​ക്ക് രാ​സല​ഹ​രി എ​ത്തി​ച്ച് ന​ൽ​കു​ന്ന സം​ഘ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

പാ​ണ്ടി​ക്കാ​ട് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ സി. ​പ്ര​കാ​ശ​ൻ, എ​എ​സ്ഐ അ​നൂ​പ് കു​മാ​ർ, എ​സ്‌​സി​പി​ഒ​മാ​രാ​യ ഹാ​രി​സ് ആ​ലും​ത​റ​യി​ൽ, അ​ജ​യ​ൻ, സി​പി​ഒ സ​ജി​മോ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Latest News

Corehub Up